എഴുത്തിനെപ്പറ്റി ഉംബർട്ടോ എക്കോ പറയുന്നത്
ഉമ്പർട്ടോ ഇക്കോ (Umberto Eco) ഒരു ഇറ്റാലിയൻ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ 'റോസിന്റെ പേര്' എന്ന അന്വേഷണാത്മക നോവൽ ഈയിടെ വായിച്ചു. നോവലിനവസാനം എഴുത്തിനെപ്പറ്റി അദ്ദേഹം ചിലതു പറയുന്നതു രസകരമായി തോന്നി. ഞാനത് മലയാളത്തിലേക്ക് സ്വതന്ത്രമായി പരിഭാഷപ്പെടുത്തി. പരിഭാഷ ചുവടെ. എനിയ്ക്കൊരു നദി വേണമെന്നു കരുതുക . നദിയ്ക്ക് രണ്ടു കരകൾ വേണം . ഒരു കരയിൽ ഞാനൊരു മീന്പിടുത്തക്കാരനെ നിർത്തുന്നു . അയാളെ ഞാനൊരു ദേഷ്യക്കാരനും ചില പോലീസ് കേസുകളിൽ പെട്ടവനുമാക്കുന്നു . ഇനി സ്വാഭാവികമായി നടക്കാനിടയുള്ള കാര്യങ്ങൾ ചിന്തിച്ചാൽ എനിയ്ക്ക് എഴുതാൻ തുടങ്ങാം . മീൻപിടുത്തക്കാരനെന്താണ്ചെയ്യുന്നത് ? മീൻ പിടിക്കുന്നു ( മീൻപിടിക്കുമ്പോചെയ്യുന്ന കാര്യങ്ങൾ എന്തായാലും ഇവിടെ വിവരിയ്ക്കേണ്ടി വരും ). പിന്നെന്തുസംഭവിക്കുന്നു ? മീൻകൊത്തുകയോ കൊത്താതിരിക്കുകയോ ചെയ്യാം. മീൻ കൊത്തിയാൽ അയാളതു വീട്ടിലേക്ക് കൊണ്ടുപോവുന്നു. കഥ കഴിഞ്ഞു . മീനില്ലെങ്കിൽ, ദേഷ്യക്കാരനായ സ്ഥിതിയ്ക്ക് ആയാൾക്ക് വല്ലാതെ ദേഷ്യം വന്നെന്ന് വരാം . ദേഷ്യം കൊണ്ട് ചൂണ്ട തല്ലിപ്പൊ...