ഷെർലക്ക് ഹോംസും വാട്ട്സണും camping നു പോയി. രണ്ടു പേരും രാത്രി ഉറങ്ങാൻ കിടന്നു. കുറച്ചു സമയം കഴിഞ്ഞ് ഷെർലക്ക് ഹോംസ് വാട്ട്സണോടാരാഞ്ഞു: "വാട്ട്സൺ! ആകാശത്തിലെ നക്ഷത്രങ്ങളെക്കണ്ടോ? നിങ്ങൾക്കെന്തനുമാനിക്കാം?" ഹോംസിന്റെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കിയിട്ടുള്ള വാട്ട്സൺ ഉറക്കച്ചുവടോടെയെങ്കിലും അൽപ്പമൊന്നാലോചിച്ചിട്ട് പറഞ്ഞു: "നക്ഷത്രങ്ങളെ കാണാം. കാർ മേഘങ്ങളില്ല, കാറ്റില്ല. ഇന്ന് മഴ പെയ്യില്ല." ഹോംസ് നിശബ്ദനായി. അധികമാവുന്നതിന് മുമ്പ് ഹോംസ് വീണ്ടും ചോദിച്ചു: "വാട്ട്സൺ! ആകാശത്തിലെ നക്ഷത്രങ്ങളെക്കണ്ടോ? നിങ്ങൾക്കെന്തനുമാനിക്കാം?" നല്ല ഉറക്കം പിടിച്ചു വരികയായിരുന്ന വാട്ടസൺ അൽപം നീരസത്തോടെ മറുപടി പറഞ്ഞു: "നക്ഷത്രങ്ങളെ കാണാം. കാർ മേഘങ്ങളില്ല, കാറ്റില്ല. നല്ല തണുപ്പുണ്ട്. നാളെ രാവിലെ ഹിമബിന്ദുക്കളുണ്ടാവും" കുറച്ച് സമയം കഴിഞ്ഞ്, ഹോംസ് വീണ്ടും ചോദ്യം തുടങ്ങി, "വാട്ട്സൺ! ആകാശത്തിലെ നക്ഷത്രങ്ങളെക്കണ്ടോ? നിങ്ങൾക്കെ ... " ഇതിനോടകം ഉറക്കത്തിലേക്ക് വഴുതി വീണിരുന്ന വാട്ട്സണ് വല്ലാത്ത ദേഷ്യം വന്നു. "കുറേയായല്ലോ ചോദ്യം! ഇയാളെന്തനു മാനിച്ചു??" "നമ...