ആകാശത്തിലെ നക്ഷത്രങ്ങൾ
ഷെർലക്ക് ഹോംസും വാട്ട്സണും camping നു പോയി. രണ്ടു പേരും രാത്രി ഉറങ്ങാൻ കിടന്നു. കുറച്ചു സമയം കഴിഞ്ഞ് ഷെർലക്ക് ഹോംസ് വാട്ട്സണോടാരാഞ്ഞു:
"വാട്ട്സൺ! ആകാശത്തിലെ നക്ഷത്രങ്ങളെക്കണ്ടോ? നിങ്ങൾക്കെന്തനുമാനിക്കാം?"
ഹോംസിന്റെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കിയിട്ടുള്ള വാട്ട്സൺ ഉറക്കച്ചുവടോടെയെങ്കിലും അൽപ്പമൊന്നാലോചിച്ചിട്ട് പറഞ്ഞു:
"നക്ഷത്രങ്ങളെ കാണാം. കാർ മേഘങ്ങളില്ല, കാറ്റില്ല. ഇന്ന് മഴ പെയ്യില്ല." ഹോംസ് നിശബ്ദനായി.
അധികമാവുന്നതിന് മുമ്പ് ഹോംസ് വീണ്ടും ചോദിച്ചു:
"വാട്ട്സൺ! ആകാശത്തിലെ നക്ഷത്രങ്ങളെക്കണ്ടോ? നിങ്ങൾക്കെന്തനുമാനിക്കാം?"
നല്ല ഉറക്കം പിടിച്ചു വരികയായിരുന്ന വാട്ടസൺ അൽപം നീരസത്തോടെ മറുപടി പറഞ്ഞു:
"നക്ഷത്രങ്ങളെ കാണാം. കാർ മേഘങ്ങളില്ല, കാറ്റില്ല. നല്ല തണുപ്പുണ്ട്. നാളെ രാവിലെ ഹിമബിന്ദുക്കളുണ്ടാവും"
കുറച്ച് സമയം കഴിഞ്ഞ്, ഹോംസ് വീണ്ടും ചോദ്യം തുടങ്ങി,
"വാട്ട്സൺ! ആകാശത്തിലെ നക്ഷത്രങ്ങളെക്കണ്ടോ? നിങ്ങൾക്കെ ... "
ഇതിനോടകം ഉറക്കത്തിലേക്ക് വഴുതി വീണിരുന്ന വാട്ട്സണ് വല്ലാത്ത ദേഷ്യം വന്നു. "കുറേയായല്ലോ ചോദ്യം! ഇയാളെന്തനു മാനിച്ചു??"
"നമ്മുടെ ടെന്റ് ആരോ അടിച്ചുമാറ്റി"
(വർഷങ്ങൾക്ക് മുമ്പ് The Hindu ദിനപത്രത്തിന്റെ young world പംക്തിയിൽ കണ്ടത് ഓർമ്മിച്ചെഴുതിയത്)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ